ആലുവ എട്ടേക്കർ വിശുദ്ധ യൂദാ തദേവൂസ് തീർഥാടന കേന്ദ്രത്തിലെ പ്രസിദ്ധമായ ഊട്ടുതിരുനാൾ 2026 ഒക്ടോബർ 29 വ്യാഴാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു.
ഊട്ടുതിരുനാൾ ദിവസത്തെ മുഴുവൻ സമയക്രമം
- രാവിലെ 06:00: നൊവേന.
- രാവിലെ 06:30: വിശുദ്ധ കുർബാന, നൊവേന.
- രാവിലെ 07:30: വിശുദ്ധ കുർബാന, നൊവേന.
- രാവിലെ 09:30: ആഘോഷമായ പൊന്തിഫിക്കൽ ഊട്ടുതിരുനാൾ ദിവ്യബലി.
- മുഖ്യകാർമ്മികൻ: റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കൽ (സഹായമെത്രാൻ, വരാപ്പുഴ അതിരൂപത).
- വചനപ്രസംഗം: റവ. ഫാ. ഡോ. ജോസഫ് ഒലിപറമ്പിൽ.
- പരമ്പരാഗത ചടങ്ങ്: നേർച്ച വെഞ്ചിരിപ്പ്, നേർച്ച പങ്കുവെക്കൽ (ഭക്തർക്ക് നേർച്ച ഊട്ട് വിതരണം).
- രാവിലെ 11:30: വിശുദ്ധ കുർബാന, നൊവേന, ആരാധന (റവ. ഫാ. പീറ്റർ അമ്പലത്തിങ്കൽ).
- ഉച്ചയ്ക്ക് 02:00: വിശുദ്ധ കുർബാന, നൊവേന, ആരാധന (റവ. ഫാ. ടോണി കർവാലിയോ).
- വൈകിട്ട് 03:00: വിശുദ്ധ കുർബാന, നൊവേന, ആരാധന (റവ. ഫാ. നിതിൻ IVD).
- വൈകിട്ട് 05:00: വിശുദ്ധ കുർബാന, നൊവേന, ആരാധന (റവ. ഫാ. ഡോ. സിജൻ മനുവേലിപറമ്പിൽ).
- രാത്രി 07:00: കുരുഞ്ഞെത്ത ദിവ്യബലി, നൊവേന, ആരാധന (റവ. ഫാ. ജോസഫ് തട്ടാരശ്ശേരി Sr.).
ആലുവ എട്ടേക്കർ പ്രധാന തിരുനാൾ ദിനം - 2026 ഒക്ടോബർ 25 ഞായർ: പൊന്തിഫിക്കൽ ബലി, ചൂണ്ടി പ്രദക്ഷിണം, കൊടിയിറക്കം
2026 ഒക്ടോബർ 25 ഞായറാഴ്ച ആലുവ എട്ടേക്കർ പ്രധാന തിരുനാൾ ദിവസത്തെ മുഴുവൻ വിശുദ്ധ കുർബാന സമയങ്ങളും പ്രദക്ഷിണവും കൊടിയിറക്കവും.
ആലുവ എട്ടേക്കർ വിശുദ്ധ യൂദാ തദേവൂസ് തീർഥാടന കേന്ദ്രം: ഉത്ഭവ ചരിത്രവും വളർച്ചയുടെ നാൾവഴികളും
ആലുവ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയുടെ ഭാഗമായിരുന്ന ചൂണ്ടി, ചുണങ്ങംവേലി, പുക്കാട്ടുപടി, അശോകപുരം പ്രദേശവാസികളുടെ പ്രാർത്ഥനയിൽ നിന്നും ഉയർന്നുവന്ന ആലുവ എട്ടേക്കർ വിശുദ്ധ യൂദാ തദേവൂസ് പള്ളിയുടെ ചരിത്രം വായിക്കാം.