കുടുംബപ്രതിഷ്ഠാജപം
ക്രിസ്തീയ കുടുംബങ്ങളിൽ വാഴുവാനുള്ള ആഗ്രഹം ഭാഗ്യവതിയായ മർഗ്ഗരീത്താ മറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുള്ള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
(മാസാദ്യ വെള്ളിയാഴ്ച തിരുഹൃദയരൂപത്തിനു മുമ്പാകെ ചൊല്ലേണ്ടത്.)
ക്രിസ്തീയ കുടുംബങ്ങളിൽ വാഴുവാനുള്ള ആഗ്രഹം ഭാഗ്യവതിയായ മർഗ്ഗരീത്താ മറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുള്ള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഈ ലോകജീവിതത്തിൽ, ഏതെല്ലാം സുകൃതങ്ങൾ അഭ്യസിച്ചാൽ സമാധാനം തരുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങൾ ഈ കുടുംബത്തിൽ സമൃദ്ധമായി വളരുന്നതിന് ഞങ്ങൾ യത്നിക്കുന്നതാണ്. അങ്ങ് ശപിച്ചിരിക്കുന്ന ലോകാരൂപിയെ ഞങ്ങളിൽ നിന്ന് വിദൂരത്തിൽ അകറ്റുന്നതിനു ഞങ്ങൾ ആഗ്രഹിക്കുന്നു.
ഞങ്ങളുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും, അങ്ങയോടുള്ള ഉജ്ജ്വലമായ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളിലും വാഴണമേ, ഈ സ്നേഹാഗ്നി കൂടെക്കൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണത്താൽ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങൾ പരിശ്രമിക്കും.
ഓ, ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളിൽ അധ്യക്ഷ പീഠമലങ്കരിക്കുവാൻ അങ്ങ് മനസ്സാകണമേ, ഞങ്ങളുടെ ആത്മീയവും ലൗകികവുമായ സംരംഭങ്ങളെ അങ്ങ് ആശീർവദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെയും ആകParamList ചിന്തകളെയും ഞങ്ങളിൽ നിന്ന് അകറ്റണമേ. ഞങ്ങളുടെ സന്തോഷങ്ങളെ അങ്ങ് സംസ്കദ്ധമാക്കണമേ. ഞങ്ങളുടെ ക്ലേശങ്ങളെ ലഘൂകരിക്ക ണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയുടെ അനിഷ്ട ത്തിൽ വീഴാനിടയായാൽ, ഓ, ദിവ്യഹൃദയമേ അങ്ങ് മനസ്തപിക്കുന്ന പാപിയോട് എപ്പോഴും നന്മയും കരു ണയും കാണിക്കുന്നവനാണെന്ന് അയാളെ ഓർമ്മിപ്പിക്ക ണമേ. ജീവിതാന്ത്യത്തിൽ അന്ത്യവേർപാടിന്റെ മണി നാദം മുഴങ്ങുകയും, മരണം ഞങ്ങളെ സന്തോഷത്തിൽ ആഴ്ത്തുകയും ചെയ്യുമ്പോൾ അങ്ങയുടെ അലംഘനീയ മായ ആ കൽപന സ്വമേധയാ അനുസരിച്ചുകൊള്ളാ മെന്നു വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരി ക്കുന്നവരുമായ ഈ കുടുംബാംഗങ്ങളെല്ലാവരും മോക്ഷത്തിൽ ഒന്നു ചേർന്ന് അങ്ങയുടെ മഹത്ത്വ ത്തെയും കാരുണ്യത്തെയും പാടിസ്തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുള്ള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.
മറിയത്തിന്റെ വിമലഹൃദയവും, മഹത്ത്വമേറിയ പിതാവായ വിശുദ്ധ യൗസേപ്പും ഈ പ്രതിഷ്ഠയെ അങ്ങേയ്ക്കു കാഴ്ചവയ്ക്കുകയും ഇതിന്റെ ഓർമ്മ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തിൽ ആവിർഭവിപ്പിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവും പിതാവുമായ ഈശോയുടെ ദിവ്യഹൃദയത്തിന് എല്ലാ മഹത്ത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ.
ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ. ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ
മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മർഗ്ഗരീത്ത മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.