St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
Back to Prayers Directory
യാത്രയ്ക്കൂ മുമ്പുള്ള പ്രാർത്ഥന
Daily Prayer • Malayalam

യാത്രയ്ക്കൂ മുമ്പുള്ള പ്രാർത്ഥന

കാറ്റിന്റെ ചിറകുകളിൽ സഞ്ചരിക്കുന്ന ലോകനിയന്താവായ ദൈവമേ ഇപ്പോൾ ഞങ്ങൾ ആരംഭിക്കുന്ന യാത്ര പൂർണ്ണമായും അങ്ങേയ്ക്ക് സമർപ്പിക്കുന്നു.

കാറ്റിന്റെ ചിറകുകളിൽ സഞ്ചരിക്കുന്ന ലോകനിയന്താവായ ദൈവമേ ഇപ്പോൾ ഞങ്ങൾ ആരംഭിക്കുന്ന യാത്ര പൂർണ്ണമായും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. (സ്ഥലം പറയുക) ഞങ്ങളുടെ യാത്രയിൽ ആദ്യന്തം അങ്ങയുടെ അനന്ത പരിപാലനയും സാന്നിധ്യവും ഞങ്ങളെ നയിക്കട്ടെ. ഞങ്ങൾ യാത്രചെയ്യുന്ന ഈ വാഹനത്തേയും ഇതു നയിക്കുന്ന ഡ്രൈവർ (പേരു പറയുക) കണ്ടക്ടറെയും യാത്ര ചെയ്യുന്ന ഓരോരുത്തരെയും ഞങ്ങൾ കടന്നുപോകുന്ന വഴികൾ ഞങ്ങൾക്ക് എതിരെ വരുന്ന വാഹനങ്ങൾ, മൃഗങ്ങൾ, ആളുകൾ എല്ലാവരേയും എല്ലാറ്റിനേയും അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് ആശീർവദിക്കണമേ. യാതൊരു അപകടവും കൂടാതെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് ഞങ്ങളെ എത്തിക്കണമേ. സകല വിശുദ്ധരുടെയും മാലാഖമാരുടെയും മധ്യസ്ഥതയും കാവലും ഞങ്ങൾക്കുണ്ടായിരിക്കട്ടെ. ഈശോ മറിയം യൗസേപ്പേ നിങ്ങളുടെ കരങ്ങളിൽ ഞങ്ങളുടെ യാത്രയെ സമർപ്പിക്കുന്നു. വി. ക്രിസ്റ്റഫറേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.


ഈശോയുടെ എത്രയും പരിശുദ്ധ ഹൃദയമേ, ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു. (13 പ്രാവശ്യം)


പരിശുദ്ധ കർമ്മല മാതാവേ ഞങ്ങൾക്കുവേണ്ടി

Share Prayer with Devotees