പരിശുദ്ധാത്മാവിനോടുള്ള ജപം
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തിൽ നിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക.
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തിൽ നിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലിൽ സ്വൈര്യമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയായിരുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക.
അങ്ങേ വെളിവു കൂടാതെ, മനുഷ്യരിൽ പാപമല്ലാതെ യാതൊന്നുമില്ല. അറപ്പുള്ളതു കഴുകുക. വാടിപ്പോയത് നനക്കുക. മുറിവേറ്റിരിക്കുന്നത് വച്ചു കെട്ടുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളത് മയപ്പെടുത്തുക. തണുത്തത് ചൂടു പിടിപ്പിക്കുക. നേർവഴിയല്ലാതെ പോയത് തിരിക്കുക. അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങൾ നല്കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങൾക്കു തരിക. ആമ്മേൻ.