St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
Back to Prayers Directory
രാത്രിജപം
Daily Prayer • Malayalam

രാത്രിജപം

എന്റെ ദൈവമായ ഈശോമിശിഹായേ, ഈ ദിവസം അങ്ങ് എനിക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും, ഞാൻ നന്ദിപറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു.

എന്റെ ദൈവമായ ഈശോമിശിഹായേ, ഈ ദിവസം അങ്ങ് എനിക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും, ഞാൻ നന്ദിപറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. പൂർണ്ണഹൃദയത്തോടെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. പാപത്തിൽനിന്നും പ്രലോഭനങ്ങളിൽനിന്നും എന്നെ കാത്തുസൂക്ഷിക്കണമേ. മരണത്തോളം അങ്ങയോടു വിശ്വസ്തതയുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ദൈവമേ, അങ്ങ് സത്യംതന്നെയായതുകൊണ്ട് അങ്ങിൽ ഞാൻ വിശ്വസിക്കുന്നു. അങ്ങു കാരുണ്യവാനും വിശ്വസ്തനുമായതുകൊണ്ട് അങ്ങിൽ ഞാൻ ശരണപ്പെടുന്നു. അങ്ങു നല്ലവനായതുകൊണ്ട് അങ്ങയെ ഞാൻ സ്നേഹിക്കുകയും അങ്ങയെ ദ്രോഹിച്ചതിനാൽ മനസ്തപിക്കുകയും ചെയ്യുന്നു. പരിശുദ്ധ മറിയമേ, അങ്ങേ പരിശുദ്ധ അമലോത്ഭവംവഴി എന്റെ ആത്മാവിനെയും ശരീരത്തെയും ശുദ്ധമായി കാത്തുകൊള്ളണമേ. (3 നന്മ.)


വി. യൗസേപ്പു പിതാവേ, അങ്ങേക്കു സിദ്ധിച്ച ഭാഗ്യപ്പെട്ട മരണം എനിക്കും ലഭിക്കാൻ ഇടവരുത്തണമേ. എന്റെ കാവൽമാലാഖയേ, ദൈവത്തിന്റെ കൃപയാൽ

Share Prayer with Devotees