ഈശോയുടെ തിരുഹൃദയത്തോടുള്ള ജപം
മനുഷ്യരെ ഇത്രയധികം സ്നേഹിച്ച ഹൃദയം കാണുക. എന്നാൽ മനുഷ്യൻ എന്നെ എത്ര തുച്ഛമായി മാത്രം സ്നേഹിക്കുന്നു'വെന്ന് വി. മർഗ്ഗരീത്തയോട് അരുളിച്ചെയ്ത ഈശോയുടെ തിരുഹൃദയമേ
'മനുഷ്യരെ ഇത്രയധികം സ്നേഹിച്ച ഹൃദയം കാണുക. എന്നാൽ മനുഷ്യൻ എന്നെ എത്ര തുച്ഛമായി മാത്രം സ്നേഹിക്കുന്നു'വെന്ന് വി. മർഗ്ഗരീത്തയോട് അരുളിച്ചെയ്ത ഈശോയുടെ തിരുഹൃദയമേ, അങ്ങയെ അധികമധികം സ്നേഹിക്കുന്നതിനു കൃപ ചെയ്യണമേ. അങ്ങയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഈ ഭവനത്തെയും അംഗങ്ങളായ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ.
ഞങ്ങൾ ഓരോരുത്തരും അങ്ങേ തിരുവിഷ്ടം നിറവേറ്റുന്നതിന് ഉത്സുകരായിരിക്കും. ഇന്നത്തെ ഞങ്ങളുടെ വിചാരങ്ങളും പ്രവൃത്തികളും സങ്കടങ്ങളും സന്തോഷങ്ങളും അങ്ങേ തിരുഹൃദയത്തിന്റെ യോഗ്യതകളോടു ചേർത്തു ഞങ്ങൾ കാഴ്ചവയ്ക്കുന്നു.
ഈശോയുടെ തിരുഹൃദയമേ, അങ്ങയുടെ രാജ്യം വരണമേ. ഈശോയുടെ തിരുഹൃദയമേ, ഇന്ത്യാരാജ്യത്തെ അനുഗ്രഹിക്കണമേ. ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അതിരൂപതയുടെമേൽ കൃപയുണ്ടാകണമേ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ഉപകാരികൾക്കു നന്മ ചെയ്യണമേ. ഈശോയുടെ തിരുഹൃദയമേ, അങ്ങിൽ ഞങ്ങൾ ശരണംവയ്ക്കുന്നു. ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. പ്രേഷിതരാജ്ഞിയായ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.