ക്രിസ്തുരാജനോടുള്ള ജപം
ഈശോമിശിഹായേ, സർവ്വലോകരാജാവായി അങ്ങയെ ഞാൻ അംഗീകരിക്കുന്നു. സൃഷ്ടിക്കപ്പെട്ട സകലതും അങ്ങേക്കായി ഉണ്ടാക്കപ്പെട്ടതാണല്ലോ.
ഈശോമിശിഹായേ, സർവ്വലോകരാജാവായി അങ്ങയെ ഞാൻ അംഗീകരിക്കുന്നു. സൃഷ്ടിക്കപ്പെട്ട സകലതും അങ്ങേക്കായി ഉണ്ടാക്കപ്പെട്ടതാണല്ലോ. അങ്ങയുടെ സകല അവകാശാധികാരങ്ങളും എന്റെമേൽ പ്രയോഗിച്ചുകൊള്ളുക. പിശാചിനെയും അവന്റെ ആഡംബരങ്ങളെയും പ്രവൃത്തികളെയും ഉപേക്ഷിച്ചുകൊണ്ട്, എന്റെ ജ്ഞാനസ്നാനവ്രതങ്ങളെ ഞാൻ പുതുക്കുന്നു. ഒരു ഉത്തമക്രിസ്ത്യാനിയായി ജീവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എല്ലാറ്റിനും ഉപരിയായി ദൈവത്തിന്റെയും അങ്ങേ സഭയുടെയും അവകാശങ്ങളുടെ വിജയത്തിനായി എന്നാൽ സാധ്യമാകുന്നിടത്തോളം പരിശ്രമിക്കുന്നതാണെന്നു വാഗ്ദാനം ചെയ്യുന്നു.
ഈശോയുടെ തിരുഹൃദയമേ, സകലഹൃദയങ്ങളും അങ്ങേ പരിശുദ്ധ രാജത്വത്തെ അംഗീകരിക്കുന്നതിനും അങ്ങനെ ലോകമെങ്ങും അങ്ങേ സമാധാനത്തിന്റെ ഭരണം സ്ഥാപിക്കപ്പെടുന്നതിനും എന്റെ എളിയപ്രവർത്തനങ്ങളെ അങ്ങേക്കു ഞാൻ കാഴ്ച വയ്ക്കുന്നു.