Daily Prayer • Malayalam
ക്രൂശിതരൂപത്തിൻ മുമ്പാകെ ജപം
നല്ലവനും എത്രയും മാധുര്യമുള്ളവനുമായ ഈശോ, ഇതാ ഞാൻ അങ്ങേ തിരുമുമ്പിൽ മുട്ടുകുത്തിന്നു.
നല്ലവനും എത്രയും മാധുര്യമുള്ളവനുമായ ഈശോ, ഇതാ ഞാൻ അങ്ങേ തിരുമുമ്പിൽ മുട്ടുകുത്തിന്നു. 'എന്റെ കൈകാലുകളെ അവർ തുളച്ചു, എന്റെ അസ്ഥികളെയെല്ലാം അവർ എണ്ണി' എന്ന് അങ്ങയെക്കുറിച്ച് പണ്ടു ദാവീദുദീർഘദർശി പറഞ്ഞിരിക്കുന്നത് എന്റെ കൺമുമ്പിൽ ഞാൻ ദർശിക്കുന്നു. അത്യധികമായ സ്നേഹത്തോടും ദുഃഖത്തോടുംകൂടി അങ്ങേ അഞ്ചു തിരുമുറിവുകളും എന്റെ മനസ്സിൽ ഓർത്തു ചിന്തിക്കുന്നു. വിശ്വാസം, ശരണം, ഉപവി എന്നീ പുണ്യങ്ങളുടെ സജീവചൈതന്യത്തെയും എന്റെ പാപങ്ങളിന്മേൽ യഥാർത്ഥ മനസ്താപത്തെയും അവയെ പരിഹരിപ്പാൻതക്ക സുസ്ഥിരമായ മനസ്സിനെയും എന്റെ ഹൃദയത്തിൽ പതിച്ചരുളണമെന്ന് നല്ല ഈശോ, അതീവ താത്പര്യത്തോടുകൂടെ അങ്ങയോടു ഞാൻ യാചിക്കുന്നു.