Daily Prayer • Malayalam
ദൈവവിളിക്കായി പ്രാർത്ഥന
വിളവധികം വേലക്കാരോ ചുരുക്കം / അതിനാൽ തന്റെ വിളഭൂമിയിലേക്ക് / വേലക്കാരെ അയക്കുവാൻ / വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ
Audio Chant / Recitation
Listen to Audio Recitation
‘വിളവധികം വേലക്കാരോ ചുരുക്കം / അതിനാൽ തന്റെ വിളഭൂമിയിലേക്ക് / വേലക്കാരെ അയക്കുവാൻ / വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ’ / എന്നരുളിച്ചെയ്ത കർത്താവേ / ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. / ഇനിയും അങ്ങയെ അറിഞ്ഞിട്ടില്ലാത്തവർക്ക് / സുവിശേഷം പകരുവാനും / അങ്ങിൽ വിശ്വസിക്കുന്നവർക്ക് / നിരന്തരം ദൈവസനേഹം പങ്കുവെച്ചു നല്കുവാനും / അനേകരെ അങ്ങയിലേക്ക് ആകർഷിക്കണമേ. / അങ്ങേക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുത്ത് / അവരെ അങ്ങയുടെ തിരുഹൃദയത്തിന് അനുരൂപരാക്കണമേ. / ആത്മാവിന്റെ നിറവിനാൽ / അവരെ ശക്തിപ്പെടുത്തണമേ. / പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും / ആമ്മേൻ.