St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
Back to Prayers Directory
വൈദികർക്കും സന്ന്യസ്തർക്കും അല്മായ പ്രേഷിതർക്കും വേണ്ടിയുള്ള പ്രാർത്ഥന
Daily Prayer • Malayalam

വൈദികർക്കും സന്ന്യസ്തർക്കും അല്മായ പ്രേഷിതർക്കും വേണ്ടിയുള്ള പ്രാർത്ഥന

നിത്യപുരോഹിതനായ ഈശോ, / അങ്ങേ ദാസരായ വൈദികർക്ക് / യാതൊരു ആപത്തും വരാതെ / അങ്ങേ തിരുഹൃദയത്തിൽ അഭയം നല്കണമേ. അങ്ങേ പരിശു ദ്ധമായ ശരീരത്തെ / ദിവസംതോറും എടുക്കുന്ന അവ രുടെ കരങ്ങളെ / മലിനമാകാതെ കാക്കണമേ.

Audio Chant / Recitation

Listen to Audio Recitation

നിത്യപുരോഹിതനായ ഈശോ, / അങ്ങേ ദാസരായ വൈദികർക്ക് / യാതൊരു ആപത്തും വരാതെ / അങ്ങേ തിരുഹൃദയത്തിൽ അഭയം നല്കണമേ. അങ്ങേ പരിശു ദ്ധമായ ശരീരത്തെ / ദിവസംതോറും എടുക്കുന്ന അവ രുടെ കരങ്ങളെ / മലിനമാകാതെ കാക്കണമേ. / അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവു കളെ / നിർമ്മലമായി കാത്തുകൊള്ളണമേ. / ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ / മഹനീയ മുദ്ര പതിച്ചിരി ക്കുന്ന അവരുടെ ഹൃദയങ്ങളെ / ലോകവസ്തുക്ക ളിൽനിന്ന് അകറ്റണമേ. / അങ്ങയോടുകൂടെയായിരി ക്കാനും / വചനം പ്രഘോഷിക്കാനും / തിന്മയെ ചെറു ക്കാനും / അവർ സദാ ഉത്സുകരാകട്ടെ. / അങ്ങയുടെ മഹ ത്വത്തിനു വേണ്ടിയുള്ള അവരുടെ പ്രയത്നങ്ങൾ / ഫല സമൃദ്ധങ്ങളായി ഭവിക്കട്ടെ. / അവരുടെ ശുശ്രൂഷ ലഭിക്കു ന്നവർ / ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും / പരത്തിൽ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിതീ രട്ടെ. / ലോകരക്ഷകനായ ഈശോ, / അങ്ങേ പുരോഹിത രെയും / വൈദികശുശ്രൂഷകരെയും / ശുദ്ധീകരിക്കണമേ. / കർത്താവേ / അങ്ങയുടെ സഭയ്ക്ക് / വിശുദ്ധരായ വൈദികരയും / സന്ന്യാസിനീസന്ന്യാസികളെയും / അല്മായ പ്രേഷിതരെയും / പ്രധാനം ചെയ്യണമേ. / വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ. വിശുദ്ധ അൽഫോൻസാമ്മേ, സന്ന്യസ്തർക്കുവേണ്ടി പ്രാർത്ഥിക്കണമേ. തിരുക്കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളെ നിർമ്മലമായി കാക്കണമേ.

Share Prayer with Devotees