St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
Back to Prayers Directory
വി. യൗസേപ്പിതാവിനോടുള്ള ജപം
Daily Prayer • Malayalam

വി. യൗസേപ്പിതാവിനോടുള്ള ജപം

കന്യാവ്രതക്കാരുടെ കാവൽക്കാരനും പിതാവുമായ മാർ യൗസേപ്പേ, / കുറ്റമില്ലായ്മ തന്നെ ആയിരിക്കുന്ന ഈശോമിശിഹായും / കന്യകകൾക്കു മകുടമാകുന്ന നിർമ്മല കന്യാകാമറിയവും / അങ്ങേ വിശ്വാസമുള്ള

Audio Chant / Recitation

Listen to Audio Recitation

കന്യാവ്രതക്കാരുടെ കാവൽക്കാരനും പിതാവുമായ മാർ യൗസേപ്പേ, / കുറ്റമില്ലായ്മ തന്നെ ആയിരിക്കുന്ന ഈശോമിശിഹായും / കന്യകകൾക്കു മകുടമാകുന്ന നിർമ്മല കന്യാകാമറിയവും / അങ്ങേ വിശ്വാസമുള്ള സൂക്ഷത്തിനു ഏല്പിക്കപ്പെട്ടുവല്ലോ. / ഈശോ, മറിയം എന്ന എത്രയും പ്രിയപ്പെട്ട പണയത്തെക്കുറിച്ച് / അങ്ങ യോടു ഞാൻ അപേക്ഷിക്കുന്നതായത് / അശുദ്ധതയൊ ക്കെയിൽനിന്ന് എന്നെ കാത്തു / വിശുദ്ധഹൃദയത്തോടും / നിർമ്മല ശരീരത്തോടും / കറകൂടാത്ത ആത്മാവോടും കൂടെ / ഈശോമിശിഹായ്ക്കും മറിയത്തിനും / എപ്പോഴും എത്രയും / വിശുദ്ധമായ ശുശ്രൂഷ ചെയ്യുവാൻ / എനിക്കു കൃപ ലഭിച്ചുതരണമേ. /

ആമ്മേൻ.

Share Prayer with Devotees