ഞങ്ങളെക്കുറിച്ച്

പരിശുദ്ധ അമ്മയോട് ചേർന്ന് ഈശോയിലേക്ക്

ഒരു ചെറിയ പ്രാർത്ഥനാ കൂട്ടായ്മയിൽ തുടങ്ങി ആഗോള മരിയൻ കുടുംബമായി വളരാനുള്ള സമർപ്പണം.

ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ

ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

St. Mary's Community പോർട്ടലിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇപ്പോൾ 'ഞങ്ങൾ' എന്നോ 'ഞാൻ' എന്നോ പറയേണ്ടത് എന്ന് അറിയില്ല. ഇങ്ങനെ പറയാൻ കാരണം, ഇത് ഏതെങ്കിലും വ്യക്തിയിൽ ഒതുങ്ങിനിൽക്കാതെ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ഒരു സജീവ കൂട്ടായ്മയായി മാറണം എന്നാണ് ആഗ്രഹം.

ഓരോ ഇടവകയിലും രൂപപ്പെടുന്ന ചെറിയ പ്രാർത്ഥനാ കൂട്ടായ്മകളിലൂടെ 'നാം' എന്ന വലിയൊരു ആത്മീയ കുടുംബമായി ഇത് വളരണം. നമ്മുടെ പ്രധാന നിയോഗം മാതാവിനോടുള്ള ഭക്തി ഈശോയോട് ചേർന്ന് വർദ്ധിപ്പിക്കുക എന്നുള്ളതാണ് — ഒപ്പം മറ്റുള്ളവർക്കായി പ്രാർത്ഥിക്കുവാനും, കാരുണ്യ പ്രവർത്തികളിൽ പങ്കുചേരുവാനും ഒരിടം ഒരുക്കുക.

തുടക്കത്തിൽ മാതാവിന്റെ നാമത്തിലുള്ള പള്ളികളും പരമ്പരാഗത പ്രാർത്ഥനകളും മാത്രമാണ് ഈ വെബ്സൈറ്റ് വഴി നൽകുന്നത്. 2026 ആഗസ്റ്റ് മാസത്തിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. മാതാവിന്റെ പള്ളികളെയും തിരുനാളുകളെയും കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകിച്ച് യുവജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

മരിയൻ ഭക്തി

അമ്മയിലൂടെ ഈശോയിലേക്ക് കൂടുതൽ ആഴത്തിൽ അടുക്കുക.

പ്രാർത്ഥനാ സഹായം

പരസ്പരം താങ്ങായി നിന്നുകൊണ്ട് നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുക.

കാരുണ്യ പ്രവൃത്തികൾ

ക്രിസ്തുവിന്റെ സ്നേഹം വാക്കുകളിലും പ്രവൃത്തികളിലും പകരുക.

വിവരങ്ങളിലെ തെറ്റുകൾ തിരുത്താൻ സഹായിക്കുമല്ലോ:

ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടെങ്കിൽ അത് ദയവായി സ്നേഹപൂർവ്വം അറിയിക്കുക. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

ജോബിൻ ഡിക്രൂസ് St. Mary's Community Portal