വി. സെബസ്ത്യാനോസ് (ജനുവരി 20)
ഞങ്ങൾക്കുവേണ്ടി അവസാന തുള്ളി രക്തം വരെ ചിന്തിയ യേശുനാഥാ, അങ്ങയോടുള്ള സ്നേഹത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വി. സെബസ്ത്യാനോസിനെ ഞങ്ങൾക്ക് മാതൃകയും മദ്ധ്യസ്ഥനുമായി നൽകിയതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു.
ഞങ്ങൾക്കുവേണ്ടി അവസാന തുള്ളി രക്തം വരെ ചിന്തിയ യേശുനാഥാ, അങ്ങയോടുള്ള സ്നേഹത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വി. സെബസ്ത്യാനോസിനെ ഞങ്ങൾക്ക് മാതൃകയും മദ്ധ്യസ്ഥനുമായി നൽകിയതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. പഞ്ഞം, പട, വസന്ത, മാറാരോഗങ്ങൾ മുതലായവ മൂലവും പൈശാചിക പീഡകൾ വഴിയും ക്ലേശിക്കുന്ന എല്ലാവരെയും വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം വഴി മോചിതരാക്കണമേ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈശോയേ, അങ്ങേക്കുവേണ്ടി ജീവൻ ഹോമിച്ച വിശുദ്ധനെ അനുകരിച്ച്, അങ്ങേക്ക് സാക്ഷികളാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾക്കിപ്പോൾ ആവശ്യമായ അനുഗ്രഹങ്ങൾ വിശുദ്ധന്റെ യോഗ്യതയാൽ സാധിച്ചുതരണമേ.
ആമ്മേൻ