വി. തോമ്മാശ്ലീഹാ ( ജൂലൈ 3 )
യേശുനാഥന്റെ പ്രിയ ശിഷ്യനും, അപ്പസ്തോലനുമായ വി. തോമ്മാശ്ലീഹായെ ഈ ഭാരതമണ്ണിൽ വിശ്വാസ വിത്ത് വിതയ്ക്കാനായി തെരഞ്ഞെടുത്ത ദൈവമേ, ഞങ്ങളങ്ങേ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു.
യേശുനാഥന്റെ പ്രിയ ശിഷ്യനും, അപ്പസ്തോലനുമായ വി. തോമ്മാശ്ലീഹായെ ഈ ഭാരതമണ്ണിൽ വിശ്വാസ വിത്ത് വിതയ്ക്കാനായി തെരഞ്ഞെടുത്ത ദൈവമേ, ഞങ്ങളങ്ങേ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു.
കേരളമൊട്ടാകെ വിശ്വാസവെളിച്ചം പകരുവാനായി ഏഴുപള്ളികൾ സ്ഥാപിക്കുകയും, അനേകായിരങ്ങളെ സത്യവിശ്വാസത്തിലേക്ക് ആനയിക്കുകയും, അവസാനം യേശുവിനു വേണ്ടി ഒരു രക്തസാക്ഷിയായിത്തീരുകയും ചെയ്ത വിശുദ്ധനെപ്പോലെ ഞങ്ങളും വിശ്വാസ ദാർഢ്യവും, ജീവിത വിശുദ്ധിയും, ആത്മാക്കൾക്കായുള്ള ദാഹവും ഉള്ളവരായിത്തീരുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ. വി.തോമ്മാശ്ലീഹായുടെ മാദ്ധ്യസ്ഥതയാൽ ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന ഈ അനുഗ്രഹം....വിശുദ്ധന്റെ യോഗ്യതകൾ പരിഗണിച്ച് ഞങ്ങൾക്കു നല്കണമേ.
കേരള സഭയെ കൂടുതൽ പ്രേഷിത ചൈതന്യത്താൽ നിറയ്ക്കുകയും, സഭവിട്ടുപോകുന്ന മക്കളെ നേരായ മാർഗ്ഗത്തിലേക്ക് തിരികെ ആനയിക്കുകയും ചെയ്യണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.