St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
Back to Prayers Directory
Novena Malayalam വി. അന്തോണീസ്

വി. അന്തോണീസ് (ജൂൺ 13)

നന്മ സ്വരൂപനായ ദൈവമേ! വി. അന്തോണീസിനെ വിശേഷ പുണ്യങ്ങളാലും അത്ഭുതപ്രവർത്തനവരത്താലും ധന്യനാക്കിയ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു.

നന്മ സ്വരൂപനായ ദൈവമേ! വി. അന്തോണീസിനെ വിശേഷ പുണ്യങ്ങളാലും അത്ഭുതപ്രവർത്തനവരത്താലും ധന്യനാക്കിയ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. യേശുനാഥാ വി. അന്തോണീസുവഴി ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും, രോഗികൾക്ക് സൗഖ്യവും, പീഡിതർക്ക് ആശ്വാസവും, പാപികൾക്ക് മാനസാന്തരവും നൽകുന്നതിനും വേണ്ടി വിശുദ്ധന്റെ മാദ്ധ്യസ്ഥം ഞങ്ങൾ യാചിക്കുന്നു.


ഞങ്ങളുടെ പ്രതിസന്ധികളിൽ അടിപതറാതെ അങ്ങയിൽ ആശ്രയിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ. വിശുദ്ധന്റെ യോഗ്യതകൾ പരിഗണിച്ച് ഞങ്ങൾക്ക് ഇപ്പോൾ ഏറ്റവും ആവശ്യമായ അനുഗ്രഹം... നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ....

ആമ്മേൻ.


13 ത്രിത്വസ്തുതി

Share Prayer with Devotees