St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
Back to Prayers Directory
Daily Prayer Malayalam St Mary

മാതാവിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠാജപം

ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവർഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും അവിശ്വാസംകൊണ്ടും അധഃപതിച്ചുപോകുന്ന ലോകത്തെയും, പലവിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയെയും

Audio Chant / Recitation

Listen to Audio Recitation

ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവർഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും അവിശ്വാസംകൊണ്ടും അധഃപതിച്ചുപോകുന്ന ലോകത്തെയും, പലവിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയെയും വിവിധ സങ്കടങ്ങൾനിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോത്ഭവഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങൾക്കും ലോകത്തിനുമായി വാങ്ങിത്തരണമേ. അങ്ങേ വിമലഹൃദയത്തിനു പ്രതിഷ്ഠിതമായ ഞങ്ങളെ, പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിതചൈതന്യത്തിൽ വളർന്നുവരുന്നതിനും അനുഗ്രഹിക്കണമേ.


തിരുസഭാംബികേ, തിരുസഭയ്ക്ക് സർവ്വസ്വാതന്ത്ര്യവും സമാധാനവും അരുളണമേ. വിശ്വാസത്തിന്റെയും, പ്രതീക്ഷയുടെയും, സ്നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങു നയിക്കണമേ. മാനവവംശത്തിനുവേണ്ടിയുള്ള ഈശോയുടെ സമർപ്പണത്തോടു യോജിച്ച് അങ്ങയോടു വിശ്വസ്തത പുലർത്തി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ.


അമലോത്ഭവഹൃദയമേ, മനുഷ്യഹൃദയങ്ങളിൽ രൂപംകൊള്ളുന്ന തിന്മയുടെ ശക്തികളെയും മാനവപുരോഗതിയെ തളർത്തുന്ന തിന്മയുടെ ദുഷ്യഫലങ്ങളെയും നേരിടാനുള്ള കഴിവു ഞങ്ങൾക്കു നല്കണമേ.


പരിശുദ്ധ അമ്മേ, ഞങ്ങളുടെ മാർപ്പാപ്പമാർ അങ്ങേക്കു സമർപ്പിച്ചിട്ടുള്ളതും കാലാകാലങ്ങളിൽ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോത്ഭവഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തുകൊള്ളണമേ.

ആമ്മേൻ.


മറിയത്തിന്റെ വിമലഹൃദയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

Share Prayer with Devotees