St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
Back to Prayers Directory
വി. റാഫേൽ മാലാഖ (സെപ്റ്റംബർ 29)
Daily Prayer • Malayalam

വി. റാഫേൽ മാലാഖ (സെപ്റ്റംബർ 29)

(കണ്ണുകളുടെ സൗഖ്യം, യാത്ര, വിവാഹം, ബന്ധന വിമുക്തി തുടങ്ങിയവയ്ക്കു സഹായകൻ) ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിതയാത്രയിൽ എന്നും തുണയായി വി. റാഫായേൽ മാലാഖയെ നല്കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു.

Audio Chant / Recitation

Listen to Audio Recitation

ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിതയാത്രയിൽ എന്നും തുണയായി വി. റാഫായേൽ മാലാഖയെ നല്കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു.


തോബിത്തിന്റെ അന്ധത നീക്കുവാൻ സഹായിച്ച വി. റാഫേൽ മാലാഖയേ, ആത്മീയ, ശാരീരിക അന്ധതയാൽ കഷ്ടപ്പെടുന്ന എല്ലാവർക്കും സൗഖ്യം തന്ന് അനുഗ്രഹിക്കണമേ.


സാറായെ പൈശാചിക ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചതുപോലെ വിവിധങ്ങളായ ബന്ധനങ്ങളിൽ കഴിയുന്ന വ്യക്തികളെയും കുടുംബങ്ങളേയും സ്വതന്ത്രരാക്കണമേ.


ജീവിത പങ്കാളിയെ കണ്ടെത്താൻ തോബിയാസിന്റെ സഹായകനായി നിന്ന അങ്ങ് വിവാഹിതരാകാൻ ഒരുങ്ങിയിരിക്കുന്ന എല്ലാവർക്കും ദൈവം അനാദിയിലെ ഒരുക്കിയിരിക്കുന്നവരെ കണ്ടെത്താൻ സഹായിക്കണമേ. കത്തോലിക്കാവിശ്വാസം നഷ്ടപ്പെടുത്തിയുള്ള വിവാഹ ബന്ധങ്ങളിൽപെടാതിരിക്കാൻ യുവജനങ്ങളെ സഹായിക്കണമേ.


തോബിയാസിനെ, സഹയാത്രികനായി സുരക്ഷിതസ്ഥാനത്ത് എത്തിച്ച റഫായേൽ മാലാഖയേ, ഞങ്ങളുടെയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും അനുദിനയാത്രയിലും പ്രത്യേകിച്ച് ഞങ്ങളുടെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയിലും ഞങ്ങൾക്ക് കൂട്ടായിരിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങളറിയുന്ന യേശുവേ, വി. റഫായേൽ മാലാഖ വഴി ഞങ്ങൾക്ക് ഇപ്പോൾ ഏറ്റം ആവശ്യമായ അനുഗ്രഹം ......സാധിച്ചുതരണമേ.


ആമ്മേൻ.

Share Prayer with Devotees