Special Devotion
Malayalam
st mary
പരിശുദ്ധ അമ്മയുടെ 12 മഹിമകൾ
ദൈവത്തിന്റെ വാത്സല്യ പുത്രി, ദൈവകുമാരന്റെ സ്നേഹമാതാവ്, ദൈവാത്മാവിന്റെ പ്രിയ മണവാട്ടി
- ദൈവത്തിന്റെ വാത്സല്യ പുത്രി.
- ദൈവകുമാരന്റെ സ്നേഹമാതാവ്.
- ദൈവാത്മാവിന്റെ പ്രിയ മണവാട്ടി.
- പന്ത്രണ്ട് നക്ഷത്രമുടി ചൂടിയവൾ.
- ത്രിലോകരാജ്ഞീകിരീടം ചൂടിയവൾ.
- വ്യാകുലവാളാൽ ഹൃദയം ഭേദിക്കപ്പെട്ടവൾ.
- രക്ഷയുടെ കവചമായി ഉത്തരീയം തന്നവൾ.
- സാത്താനെ പരാജയപ്പെടുത്താൻ ജപമാല ആയുധമായി തന്നവൾ.
- നരകസർപ്പത്തിന്റെ തല തകർത്ത മറിയം.
- അമലോത്ഭവജനനീ, മറിയം.
- മാലാഖമാരുടെ രാജ്ഞി.
- ദൈവകുമാരനെ ഉദരത്തിലും ഹൃദയത്തിലും വഹിച്ചവൾ.
(ഓരോ മഹിമയ്ക്കും ശേഷം 'സ്വസ്തി' എന്ന് ചേർത്തു മാതാവിനെ സ്തുതിക്കാവുന്നതാണ്)