church.sacred_heritage

വിശ്വാസത്തിൽ വേരൂന്നിയതും,

സമർപ്പണത്തിൽ നിന്നുള്ളതുമാണ് ഈ ദേവാലയം.

Fr. Thomas (Joshy) Kalapparambath
ഇടവക വികാരിയച്ചൻ

Fr. Thomas (Joshy) Kalapparambath

Ernakulam/angamally

ABOUT THE SHRINE

കുടവെച്ചൂർ മുത്തിയുടെ അത്ഭുത തിരുസ്വരൂപം കുടികൊള്ളുന്ന ചരിത്രപ്രസിദ്ധമായ കുടവെച്ചൂർ സെന്റ് മേരീസ് പള്ളി. വിശുദ്ധ കുർബാന സമയങ്ങളും പാരമ്പര്യ ചരിത്രവും അറിയാം.

Overview

കുടവെച്ചൂർ മുത്തിയുടെ അത്ഭുത ചിത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾകുടവെച്ചൂർ മുത്തിയുടെ (കുടവെച്ചൂർ മാതാവിന്റെ) തിരുച്ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്.ഒരു ഐതിഹ്യമനുസരിച്ച്, പോർച്ചുഗലിൽ നിന്ന് കൊണ്ടുവന്ന അത്ഭുതകരവും സ്വയംപ്രത്യക്ഷവുമായ തിരുച്ചിത്രം ആദ്യമായി പ്രതിഷ്ഠിച്ചത് കുടവെച്ചൂർ പള്ളിയിലായിരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത്, ദേവാലയത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്ന് മാതാവിന്റെ ഈ വിശുദ്ധ രൂപം വേമ്പനാട്ടു കായൽ വഴി കൊച്ചി രാജ്യത്തിന്റെ ഭാഗമായ ഇടക്കൊച്ചി പള്ളിയിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി കൊണ്ടുപോയി.ആക്രമണകാരികൾ പിൻവാങ്ങിയതിനു ശേഷം, തിരുച്ചിത്രം തിരികെ നൽകുവാൻ കുടവെച്ചൂരിലെ വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും ഇടക്കൊച്ചിക്കാർ അത് വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. ഇതിൽ ദുഃഖിതരായ കുടവെച്ചൂരിലെ വിശ്വാസികൾ, നാട്ടിലെ ധീവര സമുദായത്തിലെ കരുത്തരായ യുവാക്കളുടെ സഹായത്തോടെ വേഗതയേറിയ ഓടിവള്ളങ്ങളിൽ ഇടക്കൊച്ചി പള്ളിയിലെത്തി സാഹസികമായി ആ വിശുദ്ധ ചിത്രം വീണ്ടെടുത്തു.ഇടക്കൊച്ചിക്കാർ വേമ്പനാട്ടു കായലിലൂടെ അവരെ പിന്തുടർന്നപ്പോൾ, അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റുണ്ടായി. ഈ കൊടുങ്കാറ്റ് പിന്തുടർന്നുവന്നവരെ തിരിച്ചോടിക്കാൻ നിർബന്ധിതരാക്കുകയും, അതേസമയം കുടവെച്ചൂരുകാരുടെ വള്ളങ്ങളെ അത്ഭുതകരമായി പള്ളിക്കടവിലേക്ക് അതിവേഗം നയിക്കുകയും ചെയ്തു. ഇതിന്റെ കൃതജ്ഞതാസൂചകമായി, വാർഷിക തിരുനാളിന് നോമ്പാചരിച്ച് കൊടിക്കയർ സമർപ്പിക്കാമെന്ന് ധീവര സമുദായ മൂപ്പൻ നേർച്ച നേർന്നു. പള്ളിയിൽ സ്ഥിരമായ കൊടിമരം സ്ഥാപിക്കുന്നതുവരെ അദ്ദേഹത്തിന്റെ പിൻതലമുറക്കാർ വർഷംതോറും ആഘോഷപൂർവ്വം ഘോഷയാത്രയായി കൊടിക്കയർ കൊണ്ടുവരുന്ന പതിവ് തുടർന്നുപോന്നു.മറ്റൊരു ഐതിഹ്യം പറയുന്നത്, ഈ തിരുച്ചിത്രത്തിന്റെ അത്ഭുതശക്തിയെയും ദൈവികതയെയും കുറിച്ചറിഞ്ഞ ഇടക്കൊച്ചിക്കാർ പള്ളിയിൽ നിന്ന് ചിത്രം മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞു എന്നാണ്. ആ നിമിഷം തന്നെ പള്ളിയിലെ മണികൾ തനിയെ മുഴങ്ങാൻ തുടങ്ങുകയും നാട്ടുകാരെല്ലാം ഒന്നിച്ചുകൂടുകയും ചെയ്തു. ഇടവകക്കാർ മോഷ്ടാക്കളെ പിന്തുടർന്ന് കായലിൽ വെച്ച് അവരുമായി ഏറ്റുമുട്ടി വിശുദ്ധ ചിത്രം വിജയകരമായി വീണ്ടെടുക്കുകയും, ഭക്ത്യാദരങ്ങളോടെ വീണ്ടും മദ്ബഹായിൽ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.പൗരാണികതയും ചരിത്ര പാരമ്പര്യവുംഉദയംപേരൂർ സൂനഹദോസ് (എ.ഡി. 1599): എ.ഡി. 1599-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിൽ കുടവെച്ചൂർ പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. കേരളത്തിലെ പുരാതന ഇടവകകളിൽ കുടവെച്ചൂരിനുണ്ടായിരുന്ന പ്രാധാന്യമാണ് ഇത് തെളിയിക്കുന്നത്.ആദ്യ തദ്ദേശീയ മെത്രാന്റെ ആസ്ഥാനം: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മെത്രാനായ മാർ അലക്സാണ്ടർ ഡി കാമ്പോയുടെ (പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ) ആസ്ഥാനമായി പ്രവർത്തിക്കാനുള്ള അപൂർവ്വ ബഹുമതി കുടവെച്ചൂരിന് ലഭിച്ചിട്ടുണ്ട്.വാസ്തുവിദ്യാ സവിശേഷതകളും തിരുശേഷിപ്പുകളുംപ്രധാന അൾത്താര: മാതാവിന്റെ അത്ഭുത ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാന മദ്ബഹ പേർഷ്യൻ വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഇരുവശങ്ങളിലുമായി രണ്ട് ചെറിയ അൾത്താരകളുമുണ്ട്.പുരാതന പ്രസംഗപീഠം (പൾപിറ്റ്): ആധുനിക ശബ്ദസംവിധാനങ്ങൾ വരുന്നതിനു മുൻപ്, വൈദികർ ജനമധ്യത്തിൽ നിന്നാണ് വചനസന്ദേശം നൽകിയിരുന്നത്. അതിനായി ഉപയോഗിച്ചിരുന്ന അതിമനോഹരമായി കൊത്തുപണികൾ ചെയ്ത ഒരു തടി പ്രസംഗപീഠം ഇന്നും പള്ളിയുടെ പ്രധാന ഹാളിൽ സംരക്ഷിച്ചുപോരുന്നു.മണിമാളിക: 1909-ൽ നിർമ്മാണം പൂർത്തിയായ ഈ മനോഹരമായ മണിമാളികയിൽ ഫ്രാൻസിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ശ്രുതിമധുരമായ മൂന്ന് പള്ളിമണികൾ സ്ഥാപിച്ചിരിക്കുന്നു.കൽക്കുരിശ്: പള്ളിമുറ്റത്തിന്റെ പടിഞ്ഞാറുഭാഗത്തായി രണ്ട് കൂറ്റൻ കരിങ്കൽപ്പാളികളിൽ കൊത്തിയുണ്ടാക്കിയ ഈ വലിയ കൽക്കുരിശ് 1808-ലാണ് സ്ഥാപിച്ചത്. 1910-ൽ മലയാള മനോരമ പ്രസ്സിൽ നിന്ന് പുത്തൻപുരയ്ക്കൽ ഉതുപ്പ് ലൂക്കോസ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഭക്തിഗാനങ്ങളിൽ ഈ കൽക്കുരിശിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

കുടവെച്ചൂർ മുത്തിയുടെ അത്ഭുത ചിത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ


കുടവെച്ചൂർ മുത്തിയുടെ (കുടവെച്ചൂർ മാതാവിന്റെ) തിരുച്ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്.

ഒരു ഐതിഹ്യമനുസരിച്ച്, പോർച്ചുഗലിൽ നിന്ന് കൊണ്ടുവന്ന അത്ഭുതകരവും സ്വയംപ്രത്യക്ഷവുമായ തിരുച്ചിത്രം ആദ്യമായി പ്രതിഷ്ഠിച്ചത് കുടവെച്ചൂർ പള്ളിയിലായിരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത്, ദേവാലയത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്ന് മാതാവിന്റെ ഈ വിശുദ്ധ രൂപം വേമ്പനാട്ടു കായൽ വഴി കൊച്ചി രാജ്യത്തിന്റെ ഭാഗമായ ഇടക്കൊച്ചി പള്ളിയിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി കൊണ്ടുപോയി.


ആക്രമണകാരികൾ പിൻവാങ്ങിയതിനു ശേഷം, തിരുച്ചിത്രം തിരികെ നൽകുവാൻ കുടവെച്ചൂരിലെ വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും ഇടക്കൊച്ചിക്കാർ അത് വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. ഇതിൽ ദുഃഖിതരായ കുടവെച്ചൂരിലെ വിശ്വാസികൾ, നാട്ടിലെ ധീവര സമുദായത്തിലെ കരുത്തരായ യുവാക്കളുടെ സഹായത്തോടെ വേഗതയേറിയ ഓടിവള്ളങ്ങളിൽ ഇടക്കൊച്ചി പള്ളിയിലെത്തി സാഹസികമായി ആ വിശുദ്ധ ചിത്രം വീണ്ടെടുത്തു.


ഇടക്കൊച്ചിക്കാർ വേമ്പനാട്ടു കായലിലൂടെ അവരെ പിന്തുടർന്നപ്പോൾ, അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റുണ്ടായി. ഈ കൊടുങ്കാറ്റ് പിന്തുടർന്നുവന്നവരെ തിരിച്ചോടിക്കാൻ നിർബന്ധിതരാക്കുകയും, അതേസമയം കുടവെച്ചൂരുകാരുടെ വള്ളങ്ങളെ അത്ഭുതകരമായി പള്ളിക്കടവിലേക്ക് അതിവേഗം നയിക്കുകയും ചെയ്തു. ഇതിന്റെ കൃതജ്ഞതാസൂചകമായി, വാർഷിക തിരുനാളിന് നോമ്പാചരിച്ച് കൊടിക്കയർ സമർപ്പിക്കാമെന്ന് ധീവര സമുദായ മൂപ്പൻ നേർച്ച നേർന്നു. പള്ളിയിൽ സ്ഥിരമായ കൊടിമരം സ്ഥാപിക്കുന്നതുവരെ അദ്ദേഹത്തിന്റെ പിൻതലമുറക്കാർ വർഷംതോറും ആഘോഷപൂർവ്വം ഘോഷയാത്രയായി കൊടിക്കയർ കൊണ്ടുവരുന്ന പതിവ് തുടർന്നുപോന്നു.

മറ്റൊരു ഐതിഹ്യം പറയുന്നത്, ഈ തിരുച്ചിത്രത്തിന്റെ അത്ഭുതശക്തിയെയും ദൈവികതയെയും കുറിച്ചറിഞ്ഞ ഇടക്കൊച്ചിക്കാർ പള്ളിയിൽ നിന്ന് ചിത്രം മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞു എന്നാണ്. ആ നിമിഷം തന്നെ പള്ളിയിലെ മണികൾ തനിയെ മുഴങ്ങാൻ തുടങ്ങുകയും നാട്ടുകാരെല്ലാം ഒന്നിച്ചുകൂടുകയും ചെയ്തു. ഇടവകക്കാർ മോഷ്ടാക്കളെ പിന്തുടർന്ന് കായലിൽ വെച്ച് അവരുമായി ഏറ്റുമുട്ടി വിശുദ്ധ ചിത്രം വിജയകരമായി വീണ്ടെടുക്കുകയും, ഭക്ത്യാദരങ്ങളോടെ വീണ്ടും മദ്ബഹായിൽ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.


പൗരാണികതയും ചരിത്ര പാരമ്പര്യവും

  1. ഉദയംപേരൂർ സൂനഹദോസ് (എ.ഡി. 1599): എ.ഡി. 1599-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിൽ കുടവെച്ചൂർ പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. കേരളത്തിലെ പുരാതന ഇടവകകളിൽ കുടവെച്ചൂരിനുണ്ടായിരുന്ന പ്രാധാന്യമാണ് ഇത് തെളിയിക്കുന്നത്.
  2. ആദ്യ തദ്ദേശീയ മെത്രാന്റെ ആസ്ഥാനം: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മെത്രാനായ മാർ അലക്സാണ്ടർ ഡി കാമ്പോയുടെ (പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ) ആസ്ഥാനമായി പ്രവർത്തിക്കാനുള്ള അപൂർവ്വ ബഹുമതി കുടവെച്ചൂരിന് ലഭിച്ചിട്ടുണ്ട്.

വാസ്തുവിദ്യാ സവിശേഷതകളും തിരുശേഷിപ്പുകളും

  1. പ്രധാന അൾത്താര: മാതാവിന്റെ അത്ഭുത ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാന മദ്ബഹ പേർഷ്യൻ വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഇരുവശങ്ങളിലുമായി രണ്ട് ചെറിയ അൾത്താരകളുമുണ്ട്.
  2. പുരാതന പ്രസംഗപീഠം (പൾപിറ്റ്): ആധുനിക ശബ്ദസംവിധാനങ്ങൾ വരുന്നതിനു മുൻപ്, വൈദികർ ജനമധ്യത്തിൽ നിന്നാണ് വചനസന്ദേശം നൽകിയിരുന്നത്. അതിനായി ഉപയോഗിച്ചിരുന്ന അതിമനോഹരമായി കൊത്തുപണികൾ ചെയ്ത ഒരു തടി പ്രസംഗപീഠം ഇന്നും പള്ളിയുടെ പ്രധാന ഹാളിൽ സംരക്ഷിച്ചുപോരുന്നു.
  3. മണിമാളിക: 1909-ൽ നിർമ്മാണം പൂർത്തിയായ ഈ മനോഹരമായ മണിമാളികയിൽ ഫ്രാൻസിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ശ്രുതിമധുരമായ മൂന്ന് പള്ളിമണികൾ സ്ഥാപിച്ചിരിക്കുന്നു.
  4. കൽക്കുരിശ്: പള്ളിമുറ്റത്തിന്റെ പടിഞ്ഞാറുഭാഗത്തായി രണ്ട് കൂറ്റൻ കരിങ്കൽപ്പാളികളിൽ കൊത്തിയുണ്ടാക്കിയ ഈ വലിയ കൽക്കുരിശ് 1808-ലാണ് സ്ഥാപിച്ചത്. 1910-ൽ മലയാള മനോരമ പ്രസ്സിൽ നിന്ന് പുത്തൻപുരയ്ക്കൽ ഉതുപ്പ് ലൂക്കോസ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഭക്തിഗാനങ്ങളിൽ ഈ കൽക്കുരിശിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.


7 Liturgies Daily & Special
0 Feasts Celebrations
2 Clergy Community
ചരിത്ര നാൾവഴികൾ

വിശുദ്ധ പൈതൃകവും ചരിത്ര നാൾവഴികളും

പ്രാർഥന നിയോഗങ്ങൾ സമർപ്പിക്കുക

എളിയ തുടക്കത്തിൽനിന്നാരംഭിച്ച സെന്റ് മേരീസ് പള്ളി കുടവെച്ചൂർ, വിശ്വാസത്തിന്റെയും ആരാധനാക്രമ പാരമ്പര്യത്തിന്റെയും നിരന്തര പ്രാർത്ഥനയുടെയും ഉറച്ചൊരു സങ്കേതമായി നിലകൊള്ളുന്നു.

AD 1463

പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം സ്ഥാപിതമായി

AD 1463

പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം സ്ഥാപിതമായി. ജൂലൈ 16 കർമ്മല മാതാവിന്റെ തിരുനാൾ പ്രധാന തിരുനാളായി ആഘോഷിച്ചുവന്നു.

AD 1599

ഉദയംപേരൂർ സൂനഹദോസ്

AD 1599

ഉദയംപേരൂർ സൂനഹദോസിൽ ഈ ദേവാലയത്തിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

AD 1601

കുടവെച്ചൂർ പള്ളി കൊടുങ്ങല്ലൂർ രൂപതയുടെ ഭാഗമായി.

AD 1601

കുടവെച്ചൂർ പള്ളി കൊടുങ്ങല്ലൂർ രൂപതയുടെ ഭാഗമായി.

AD 1674

കേരളത്തിലെ ആദ്യത്തെ തദ്ദേശീയ മെത്രാന്റെ ആസ്ഥാനമായി.

AD 1674

കേരളത്തിലെ ആദ്യത്തെ തദ്ദേശീയ ബിഷപ്പായ മാർ ചാണ്ടി പൈൽവീട്ടിൽ ഈ ഇടവകയുടെ ആസ്ഥാനമായി പ്രവർത്തിക്കുകയും ഈ ഇടവക മന്ദിരത്തിൽ താമസിക്കുകയും ചെയ്തിരുന്നു.

AD 1805

വാഴ്ത്തപ്പെട്ട ചാവറയച്ചനെ ഈ ദേവാലയത്തിൽ അടിമയിരുത്തി.

AD 1805

വാഴ്ത്തപ്പെട്ട ചാവറയച്ചനെ ഈ ദേവാലയത്തിൽ അടിമയിരുത്തി.

AD 1822

ദർശന സമൂഹത്തിന്റെ ആരംഭം

AD 1822

ദർശന സമൂഹത്തിന്റെ ആരംഭം. സെപ്റ്റംബർ 8 മാതാവിന്റെ പിറവിത്തിരുനാൾ പ്രധാനതിരുനാളായി ആഘോഷിക്കുവാൻ തുടങ്ങി.

AD 1864

ഇപ്പോഴുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ നിർവ്വഹിച്ചു.

AD 1864

ഇപ്പോഴുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ നിർവ്വഹിച്ചു.

AD 1868

നിലവിലെ ദേവാലയം കൂദാശ ചെയ്തു.

AD 1868

നിലവിലെ ദേവാലയം കൂദാശ ചെയ്തു.

AD 1896

കുടവെച്ചൂർ പള്ളി എറണാകുളം വികാരിയത്തിന് കീഴിലായി.

AD 1896

കുടവെച്ചൂർ പള്ളി എറണാകുളം വികാരിയത്തിന് കീഴിലായി.

AD 1909

6 നിലകളുള്ള മണിമാളിക നിർമ്മിച്ച്

AD 1909

6 നിലകളുള്ള മണിമാളിക നിർമ്മിച്ച്, ഫ്രാൻസിൽ നിന്ന് കൊണ്ടുവന്ന ശ്രുതിമധുരമായ 3 മണികൾ സ്ഥാപിച്ചു.

AD 1996

മരിയൻ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

AD 1996

മരിയൻ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

AD 2005

നിലവിലെ ദേവാലയത്തിന്റെ പുനരുദ്ധാരണവും വെഞ്ചരിപ്പും.

AD 2005

നിലവിലെ ദേവാലയത്തിന്റെ പുനരുദ്ധാരണവും വെഞ്ചരിപ്പും.

AD 2013

550 വർഷം തികച്ചു

AD 2013

പഞ്ചശതോത്തര സുവർണ്ണ ജൂബിലി ആഘോഷിച്ചു. - 550 വർഷം തികച്ചു.

HOLY MASS TIMINGS

വിശുദ്ധ കുർബാനയുടെ സമയങ്ങൾ

COME  •  PRAY  •  BE BLESSED

SUNDAY

5:45 A.M, 7:00 A.M,
9:30 A.M, 3:30 P.M

(MALAYALAM)

MONDAY – FRIDAY

6:00 A.M, 7:00 A.M

(MALAYALAM)

SATURDAY

6:00 A.M, 7:00 A.M, 5:30 P.M

(MALAYALAM)

ഞങ്ങളെ നയിക്കുന്ന ഞങ്ങളുടെ വൈദികർ

Fr. Thomas (Joshy) Kalapparambath

Fr. Thomas (Joshy) Kalapparambath

Head Vicar

Fr Jibin Shaji Kalemalayil OFM Cap

Assistant Vicar

മധ്യസ്ഥ പ്രാർഥന

നിങ്ങളുടെ നിയോഗങ്ങൾ ബലിപീഠത്തിൽ സമർപ്പിക്കുക.

ഇവിടെ സമർപ്പിക്കപ്പെടുന്ന ഓരോ പ്രാർത്ഥനാ നിയോഗവും പരിശുദ്ധ അമ്മയുടെ സന്നിധിയിൽ ഭക്തിപൂർവ്വം സമർപ്പിക്കുകയും, അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ അവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ

പള്ളി സന്ദർശിക്കുക

പള്ളിയുടെ വിലാസം St.Marys Church Kudavechoor, Ambika Market, Kudavechoor, India

Telephone +91 8921731109

Open in Google Maps